
കോട്ടയം: സാമൂഹിക പ്രവർത്തകനായിരുന്ന ഡിജോ കാപ്പനെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ സിഎംഎസ് കോളജിൽ ഒത്തുകൂടുന്നു. മെയ് 26 ചൊവ്വാഴ്ച്ച വൈകിട്ട 4.30ന് കോട്ടയം സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഫ്രാൻസിസ് ജോർജ്ജ് എംപി, മാണി സി കാപ്പൻ എംഎൽഎ, വൈക്കം വിശ്വൻ, സിറിയക് തോമസ്, സ്റ്റീഫൻ ജോർജ്ജ് എക്സ് എംഎൽഎ, വി ബി ബിനു തുടങ്ങി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ഡിജോ കാപ്പന്റെ സുഹൃത്തുക്കളും പങ്കെടുക്കും. ഡിജോ കാപ്പൻ ചെയർമാനായിരുന്ന ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ഡിജോ കാപ്പനെ സ്നേഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻവയൺമെന്റ് പ്രൊട്ടക്ഷൻ ഫോറത്തിനുവേണ്ടി ചെറുകര സണ്ണി ലൂക്കോസ്, അനിയൻ മാത്യു, അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർ അറിയിച്ചു.









